കോന്നി : വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിന്റെ ഭാഗമായി കാഴ്ചക്കണ്ടത്തിൽ ഇന്നലെ വൈകിട്ട് നടന്ന കെട്ടുക്കാഴ്ച വർണാഭമായി. ശക്തിയും സൗന്ദര്യവും ഒത്തുചേർന്ന വിസ്മയമായി ചട്ടത്തിൽ നിർമ്മിച്ചതും ആളുകൾ ചുമലിലേറ്റി കൊണ്ടുവന്നതുമായ നെടുംകുതിരകൾ കാഴ്ചക്കണ്ടത്തിൽ അണിനിരന്നു. കെട്ടുകാഴ്ചയിലെ തച്ചുശാസ്ത്രത്തിലെ കൃത്യത ഭക്തരിൽ വിസ്മയവും ഭക്തിയും നിറച്ചു. വിവിധ കരങ്ങളിൽ നിന്ന് എത്തിയ ഓരോ എടുപ്പു കുതിരകളും ഭൂതത്താൻ കാവിനെ വലംവച്ചതിനുശേഷം കാഴ്ചക്കണ്ടത്തിൽ അണിനിരന്നു. കെട്ടുകാഴ്ച കാണുവാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഭക്തർ എത്തിയിരുന്നു. വെട്ടൂർ കെട്ടുകാഴ്ചയിലെ ഏറ്റവും വലിയ എടുപ്പു കുതിരയായ കരക്കുതിരയെ 40 അടി നീളം ഉള്ള രണ്ട് തേക്കും ചട്ടത്തിലാണ് ഉറപ്പിച്ചിരുന്നത്. സമചതുരാകൃതിയിൽ മേൽക്കൂര കൂടാരം പോലെയുള്ളതാണ് ഇതിന്റെ ഘടന. ഉത്രം ഉത്സവത്തിന്റെ ഭാഗമായി രാവിലെ ക്ഷേത്രത്തിൽ നവകാഭിഷേകവും കളമെഴുത്തും പാട്ടും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |