തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ 16-ാംമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ 16 മുതൽ 20വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
16ന് രാവിലെ 9ന് കൺവെൻഷൻ നഗറിൽ പ്രബോധതീർത്ഥ സ്വാമി ഭദ്രദീപപ്രതിഷ്ഠ നടത്തും. തുടർന്ന് 9.30ന് യോഗം ഇൻസ്പെക്ട്‌ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ധർമ്മപതാക ഉയർത്തും. 10ന് കൺവെൻഷന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിക്കും.ആന്റോ ആന്റണി എം.പി വിശിഷ്‌ടാതിഥിയാകും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ, വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ, സൈബർസേന കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ എന്നിവർ പ്രസംഗിക്കും. യൂണിയൻ അഡ്‌മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി സ്വാഗതവും കൺവെൻഷൻ വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ കൃതജ്ഞതയും പറയും. 1.30ന് ഡോ.പ്രമീളാദേവി പ്രഭാഷണം നടത്തും.
17ന് രാവിലെ 10ന് യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൺവെൻഷന്റെ രണ്ടാംദിനം ഉദ്ഘാടനം ചെയ്യും. സ്വാമി ശിവബോധാനന്ദ ഭദ്രദീപ പ്രകാശനം നടത്തും. ബിബിൻഷാൻ,അജയകുമാർ വലിയുഴത്തിൽ, സൗമ്യ അനിരുദ്ധൻ എന്നിവർ പ്രഭാഷണം നടത്തും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിശിഷ്‌ടാതിഥിയാകും. വൈകിട്ട് കലാപരിപാടികൾ.
18ന് രാവിലെ 10ന് യോഗം ദേവസ്വംസെക്രട്ടറി അരയക്കണ്ടി സന്തോഷ് കൺവെൻഷൻ മൂന്നാംദിനം ഉദ്ഘാടനം ചെയ്യും. ഡോ.എം.എ.സിദ്ധിഖ്, നിമിഷ ജബിലാഷ്, വി.കെ.സുരേഷ് ബാബു എന്നിവർ പ്രഭാഷണം നടത്തും. പ്രമോദ് നാരായണൻ എം.എൽ.എ വിശിഷ്‌ടാതിഥിയാകും. വൈകിട്ട് കലാപരിപാടികൾ.
19ന് രാവിലെ 10ന് പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് കൺവെൻഷൻ നാലാംദിനം ഉദ്ഘാടനം ചെയ്യും.യോഗംകൗൺസിലർ പി.റ്റി.മന്മഥൻ, മാതാ നിത്യചിൻമയി എന്നിവർ പ്രഭാഷണംനടത്തും. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ വിശിഷ്‌ടാഥിതിയാകും. 1.30ന് ആചാര്യൻ കെ.എൻ.ബാലാജിയുടെ നേതൃത്വത്തിൽ മാതൃവന്ദനവും വൈകിട്ട് കലാപരിപാടികളും ഉണ്ടായിരിക്കും.
20ന് രാവിലെ 10ന് ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് കൺവെൻഷൻ അഞ്ചാംദിനം ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ്കുമാർ, ചങ്ങനാശ്ശേരി യൂണിയൻസെക്രട്ടറി സുരേഷ് പരമേശ്വരൻ എന്നിവർ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് സമാപനസമ്മേളനം ദേവസ്വംമന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മാത്യു റ്റി.തോമസ് എം.എൽ.എ വിശിഷ്‌ടാതിഥിയാകും. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ സന്ദേശംനൽകും.വൈകിട്ട് കലാപരിപാടിയും കുട്ടനാട് യൂണിയനിലെ കലാകേന്ദ്രം അവതരിപ്പിക്കുന്ന കളിയരങ്ങും ഉണ്ടായിരിക്കും.
തിരുവല്ല യൂണിയൻ അഡ്‌മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി, യോഗം ഇൻസ്പെക്ട്‌ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ, കൺവീനർ അഡ്വ.അനീഷ് വി.എസ്, ജോ.കൺവീനർ അനീഷ് ആനന്ദ്, യൂത്ത്‌മൂവ്‌മെൻ്റ് ജോ.കൺവീനർ ശരത് ശശി, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വിളംബര ഘോഷയാത്ര 15ന്
തിരുവല്ല യൂണിയനിലെ 6 മേഖലകളായി 48 ശാഖകളുടെയും പങ്കാളിത്വത്തോടുകൂടി 15ന് രാവിലെ വിളംബര ഘോഷയാത്ര നടക്കും. ദിവ്യജോതി, വിഗ്രഹം, പുണ്യതീർത്ഥം, കൊടി,കൊടിക്കയർ,കൊടിമരം എന്നിവ വഹിച്ചുകൊണ്ട് ഓരോ മേഖലയിൽ നിന്നും തിരുവല്ല ടൗൺ ശാഖയിൽ എത്തിച്ചേരും. വൈകിട്ട് 4ന് സംയുക്ത ഘോഷയാത്രയായി നഗരംചുറ്റി കൺവെൻഷൻ നഗറിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |