വല്ലന: ആദി ദ്രാവിഡ നാഗ-ഗോത്ര സംസ്‌കാരപ്രകാരം പൂജകൾ നടത്തുന്ന വല്ലന അപ്പൂപ്പൻകാവ് മലങ്കാവ് മലനട മൂലസ്ഥാനത്തെ ദൈവപ്പുര സമർപ്പണവും പത്താമുദയ മഹോത്സവവും ഇന്നു മുതൽ 23വരെ നടക്കും. ഇന്ന് രാവിലെ 10ന് ശുദ്ധികലശം, 10.30 ന് 101 ഇളനീർ കലശം. 14ന് രാവിലെ 4.30ന് കാവുണർത്തൽ, 5ന് അഷ്ടദ്രവ്യഗണപതിഹോമം, 5.30ന് വിഷുക്കണി ദർശനം, 6ന് മലയൊരുക്ക്, പിതൃപൂജ, ഉപഗണ പൂജ, 6.15ന് പ്രഭാതപൂജ, 7ന് ദൈവപ്പുര സമർപ്പണം, 7.5ന് ആദിത്യവിളക്ക് തെളിക്കൽ, 7.10ന് വില്ല് സമർപ്പണം, 7.15ന് ആദിത്യപൂജ, തുടർന്ന് പഞ്ചവാദ്യം, നിറപറ, 8ന് ഭാഗവതപാരായണം, 8.15ന് ദൈവപ്പുര ശില്പികളെ ആദരിക്കൽ, 9ന് ഇളനീർകലശം, 10ന് മലയൂട്ട്, മലപൂജ, 11.55ന് നിവേദ്യം, 12ന് അന്നദാനം. വൈകിട്ട് 5.40ന് കാവിൽ അടിയന്തിരം, 6.30ന് മഹാദീപാരാധന, ദീപക്കാഴ്ച, രാത്രി 7.15ന് നാടൻപാട്ട്.
പതിവ് പൂജകൾക്കു പുറമെ 15ന് വൈകിട്ട് 6.30ന് മഹാദീപാരാധന, ദീപക്കാഴ്ച, തൃക്കൊടിപൂജ, നിവേദ്യം. 18ന് രാവിലെ 9ന് സർപ്പദൈവങ്ങൾക്ക് നാഗപൂജയും നൂറുംപാലും, പുള്ളുവൻ പാട്ട്, വൈകിട്ട് 6.45ന് സർപ്പബലി. 21ന് വൈകിട്ട് 6ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, 6.45ന് തിരുവാതിര, 7.45ന് നൃത്തസന്ധ്യ, 8.30ന് നൃത്തസംഗീത ആവിഷ്‌കാരം. 22ന് രാവിലെ 9ന് വേലൻപാട്ട്, പറകൊട്ടിപ്പാട്ട്, വൈകിട്ട് 5ന് 101 മുറുക്കാൻ, രാത്രി 7ന് കുത്തിയോട്ടപ്പാട്ടും ചുവടും. 23ന് രാവിലെ 6.30ന് ആദിത്യപൊങ്കാല, 9ന് മലയൂട്ട്, 10ന് മലപൂജ, വൈകിട്ട് 3.30 മുതൽ തൃക്കൊടി താലപ്പൊലി എതിരേൽപ്പ്, രാത്രി 7ന് വില്ല് പൂജ, 7.30ന് നൃത്തസംഗീത നാടകം, 11ന് ഗുരുതി, പുലർച്ചെ 5ന് കർപ്പൂര ദീപക്കാഴ്ച .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |