കോഴഞ്ചേരി : ആറന്മുള പള്ളിയോട സേവാസംഘം ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ വഞ്ചിപ്പാട്ട് പഠനകളരി സമാപിച്ചു. 52 കരകളിൽ നിന്നായി 500ൽ പരം കുട്ടികൾ മൂന്ന് മേഖലകളിലായി കളരിയിൽ പങ്കെടുത്തു. 15 ഗുരുക്കന്മാരാണ് ഇവരെ വഞ്ചിപ്പാട്ട് പഠിപ്പിച്ചത്. സമാപന ദിവസം ക്ഷേത്രത്തിന്റെ ഗജ മണ്ഡപത്തിൽ വഞ്ചിപ്പാട്ടു പാടിയാണ് കളരി അവസാനിപ്പിച്ചത്. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു . പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബാദേവൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി, മാദ്ധ്യമ പ്രവർത്തകൻ രാജേഷ്, പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.ആർ.സന്തോഷ്, ഡോ.സുരേഷ് ബാബു, വിജയ് കുമാർ, ബി.കൃഷ്ണകുമാർ, രഘുനാഥ്, മേഖല കൺവീനർമാരായ സി.കെ.ജയപ്രകാശ്, പി.ആർ. ഷാജി, പ്രസന്നകുമാർ, ശശികുമാർ കുറുപ്പ് , അജയ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ നിർവഹിച്ചു. സത്രക്കടവിൽ നടന്ന നീന്തൽ പരിശീലന കളരി യിൽ 435 കുട്ടികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |