കോഴഞ്ചേരി : ടിക്കറ്റിനൊപ്പം വിഷു ആശംസകൾ, ടിക്കറ്റ് നിരക്ക് വാങ്ങുമ്പോൾ തിരികെ വിഷുക്കൈനീട്ടവും. റാന്നി - കോഴഞ്ചേരി - തിരുവനന്തപുരം സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലായിരുന്നു ഈ അപൂർവത. രാവിലെ 5.30 ന് തോണിപ്പുഴയിലായിരുന്നു ഉദ്ഘാടനം. പത്തനം തിട്ട ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട മിനി കുമാരിയാണ് റാന്നിയിൽ നിന്നെത്തിയ ബസ് ജീവനക്കാർക്ക് വിഷു കൈനീട്ടം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് യാത്രയിലുടനീളം ബസിൽ യാത്ര ചെയ്യുന്നവർക്ക് നൽകാനുള്ള ആശംസാകാർഡും വിഷുക്കൈനീട്ടവും ബസ് ജീവനക്കാരെ ഏല്പിച്ചു. ഈ ബസിൽ 125 യാത്രക്കാർക്ക് വിഷു ആശംസകളർപ്പിച്ച് കൈ നീട്ടം നൽകി. കൂടാതെ രാവിലെ 5.05 ന് പുറപ്പെടുന്ന കോഴഞ്ചേരി - തിരുവനന്തപുരം ബസിലും നെടുംപ്രയാർ കുറിയന്നൂർ സൗഹൃദ കൂട്ടായ്മ വിഷു കൈനീട്ടം നൽകി. കെ എസ് ആർ ടി സി ചീഫ് ഓഫീസിന്റെ അനുമതിയോടെ നടത്തിയ പ്രവർത്തനങ്ങൾക്ക് ഭാരവാഹികളായ പ്രൊഫ.തോമസ് പി.തോമസ്, ഹരി ഇളംപുരയിടത്തിൽ, സുരേഷ് മണ്ണിൽ, അനിരാജ് ഐക്കര തുടങ്ങിയവർ നേതൃത്വം നല്കി. കഴിഞ്ഞ 9 വർഷമായി വിശേഷദിവസങ്ങളിൽ കെ എസ് ആർ ടി സിയെ വരവേൽക്കുന്നതിനും ജീവനക്കാരെ ആദരിക്കുന്നതിനും പൊതുജന സഹകരണത്തോടെ സർക്കാർ സംവിധാനങ്ങളെ ജനകീയമാക്കുന്നതിനും ജീവനക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും ഈ കൂട്ടായ്മ ശ്രമിച്ചു വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |