പത്തനംതിട്ട : വേനൽക്കാലത്ത് വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കാൻ കുടുംബശ്രീ ആരംഭിച്ച വേനൽമധുരം പദ്ധതി വിളവെടുപ്പിലേക്ക്. ജില്ലയിൽ 15.75 എക്കറിലാണ് കുടുംബശ്രീ ഫാം ലൈവിലി ഹുഡ് പദ്ധതിയുടെ ഭാഗമായി തണ്ണിമത്തൻ വിളയുന്നത്. കടുത്തവേനൽ കാലത്ത് തണ്ണിമത്തന്റെ ലഭ്യത ഉറപ്പാക്കുന്നതിനായാണ് തണ്ണിമത്തൻ കൃഷി ക്യാമ്പയിൻ ആരംഭിച്ചത്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും തണ്ണിമത്തൻ കൃഷി തുടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ കൃഷി ചെയ്യാൻ താല്പര്യമുള്ള സംഘകൃഷി ഗ്രൂപ്പ് വനിതകളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകിയിരുന്നു.
1. ബാംഗ്ലൂർ ഐ.ഐ.എച്ച്.ആർ നിന്നുള്ള ഹൈബ്രിഡ് തണ്ണിമത്തൻ വിത്തായ
ആർക മണിക് ആണ് ജില്ലയിൽ കൃഷി ചെയ്തിരിക്കുന്നത്.
2. ജില്ലയിൽ എട്ട് ബ്ലോക്കുകളിലായി 63 സംഘകൃഷി ഗ്രൂപ്പുകളാണ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. ഒരു സംഘത്തിൽ നാല് അംഗങ്ങളുണ്ടാകും.
3. കുടുബശ്രീ നാട്ടുചന്തയിലൂടെയും പ്രാദേശിക വിപണിയിലൂടെയും
വില്പന നടത്തും.
4. 2023 ൽ 43 ഗ്രൂപ്പുകളിലായി 10,320 കിലോഗ്രാം 40 രൂപ നിരക്കിൽ 4,12,800 രൂപയുടെ വിപണനം നടത്തുവാൻ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങൾക്ക് സാധിച്ചിരുന്നു.
വേനൽമഴ വില്ലനാകുമോ?
അപ്രതീക്ഷിതമായെത്തിയ വേനൽമഴ തണ്ണിമത്തൻ കൃഷിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. കടുത്തവേനലിൽ ആശ്വാസമായി വിഷരഹിത തണ്ണിമത്തൻ വില്പനയ്ക്കെത്തിക്കാനാണ് വേനൽ മധുരം പദ്ധതി ആരംഭിച്ചത്.
മഴ കനത്താൽ തണ്ണിമത്തൻ വില്പന ഇടിയുകയും വെള്ളം കയറി കൃഷി നശിക്കും.
വേനൽ മധുരം പദ്ധതി : 15.75 എക്കറിൽ
വേനൽ മധുരം പദ്ധതി വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. കുടുംബശ്രീ ചന്തകളിലും മേളകളിലുമായി വില്പന നടത്തും.
കുടുംബശ്രീ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |