കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻകാവിലെ പത്താമുദയ മഹോത്സവത്തോട് അനുബന്ധിച്ചുള്ള കല്ലേലി ആദിത്യ പൊങ്കാല ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം അഞ്ജലി നായർ, ജീവകാരുണ്യ പ്രവർത്തക മഞ്ജു വിനോദ്, ഗായിക അഞ്ജന കടമ്പനാട് എന്നിവർ സംസാരിച്ചു. 999 മലയുടെ സ്വർണ്ണ മലക്കൊടിയുടെ എഴുന്നള്ളത്തോടെ കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം സ്വീകരിക്കൽ ചടങ്ങും ആനയൂട്ടും നടന്നു. സാംസ്കാരിക സദസ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.സി.വി.ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ കൗൺസിലിംഗം കെ.സുരേന്ദ്രൻ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, അഡ്വ.ഹരിദാസ് ഇടത്തിട്ട, മനോഹരൻ, പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, അഡ്വ.വി.എ.സൂരജ്, സി.എസ്.സോമൻ, മിനി രാജീവ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |