പത്തനംതിട്ട : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രാദേശിക തൊഴിലുകൾ കണ്ടെത്തി അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനായി കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് നടപ്പാക്കുന്ന ഹയർ ദി ബെസ്റ്റ് പരിപാടി ആരംഭിച്ചു. വിജ്ഞാന കേരളം സംസ്ഥാന ഉപദേശകൻ ഡോ.ടി.എം.തോമസ് ഐസക് പദ്ധതി വിശദീകരിച്ചു. അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി തൊഴിൽ ദാതാക്കൾ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അടിസ്ഥാന പരിശീലനം നൽകും. ജില്ലയിലെ പ്രധാനപ്പെട്ട തൊഴിൽ ദാതാക്കൾ ചർച്ചയിൽ പങ്കെടുത്തു.
എം.എൽ.എമാരായ അഡ്വ.പ്രമോദ് നാരായൺ, അഡ്വ.കെ.യു.ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, വൈസ് പ്രസിഡന്റ് ബീനാപ്രഭ , ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.ആദില, കെ.ഡിസ്‌ക് ജില്ലാ പ്രോഗ്രാം മാനേജർ ഷിജു എം.സാംസൺ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |