ആറൻമുള : വാസ്തുവിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1.പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ പി.ജി.ഡിപ്ലോമ, യോഗ്യത സിവിൽ/ ആർക്കിടെക്ചർ എൻജിനിയറിംഗ് ബിരുദം. 2. പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഡിപ്ലോമ കറസ്‌പോണ്ടൻസ് കോഴ്‌സ്, യോഗ്യത അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ. 3. പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സ്, യോഗ്യത ഐടിഐ സിവിൽ ഡ്രാഫ്റ്റ്മാൻ, കെ.ജി.സി.ഇ സിവിൽ എൻജിനിയറിംഗ്, ഐ.ടി.ഐ ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ്പ് , സിവിൽ എൻജിനിയറിംഗ്, ആർക്കിടെക്ചർ ഡിപ്ലോമ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആൻഡ് കൺസ്ട്രക്ഷൻ എൻജിനിയറിംഗ്. 4. ചുമർചിത്ര രചനയിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്, യോഗ്യത എസ്.എസ്.എൽ.സിയും ചുമർചിത്ര രചനയിൽ താൽപര്യവും, 5. വാസ്തുശാസ്ത്രത്തിൽ ആറുമാസ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സ്, യോഗ്യത എസ്എസ്എൽസി, 6. ചുമർചിത്രകലയിൽ ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്‌സ്, യോഗ്യതഎസ്.എസ്.എൽ.സി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20. www.vasthuvidyagurukulam.com ഫോൺ: 0468 2319740, 9188089740.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |