പത്തനംതിട്ട : കടുത്ത മഴയായതിനാൽ സ്കൂളിന് അവധി നൽകണമെന്ന് ഇൻസ്റ്റഗ്രാമിലൂടെ അഭ്യർത്ഥിച്ച വിദ്യാർത്ഥിയോട് മലയാളം ക്ലാസിൽ കയറണമെന്ന് ജില്ലാ കളക്ടറുടെ ഉപദേശം. പത്തനംതിട്ട ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണനാണ് അവധി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിയോട് സ്ഥിരമായി സ്കൂളിൽ പോകാനും മലയാളം ക്ലാസിൽ കയറാനും നിർദേശിച്ചത്. വിദ്യാർത്ഥിയുടെ സന്ദേശത്തിൽ അക്ഷരത്തെറ്റുകൾ ഏറെയുള്ളതിനാലായിരുന്നു കളക്ടർ ഇത്തരത്തിൽ മറുപടി നൽകിയത്. രസകരമായ സന്ദേശവും മറുപടിയും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ജില്ലാ കളക്ടർ. മഴക്കാലമായാൽ കളക്ടറുടെ പേജിൽ ഇത്തരത്തിലുള്ള നിരവധി സന്ദേശങ്ങൾ ലഭിക്കാറുണ്ട്. ഇന്ന് അവധിയില്ലെന്നും കളക്ടർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |