പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ,സ്‌കൂളുകൾക്ക് പാചക ഉപകരണങ്ങൾ നൽകി. സ്‌കൂളുകളിൽ പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണവും, ഉച്ച ഭക്ഷണവും തയ്യാറാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളാണ് നൽകിയത്. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉപകരണങ്ങൾനൽകിയത് .വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് റാഹേൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ വി.പി. വിദ്യാധരപ്പണിക്കർ, പ്രിയ ജ്യോതികുമാർ, ശ്രീവിദ്യ,പൊന്നമ്മ വർഗീസ്, പന്തളം എ ഇ ഒ സജീവ്, ബി.പി.സി പ്രകാശ് കുമാർ കെ.ജീ, പ്രഥമാദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |