
തിരുവല്ല: ഫിൻലാൻഡിൽ തൊഴിൽവിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. തിരുവല്ലയിൽ ഫൈവ് ലാൻഡ് മാൻ പവർ കൺസൾട്ടൻസി നടത്തിവന്നിരുന്ന കുറ്റൂർ തൈമറവൻകര സ്വദേശിയായ പനക്കശേരിൽ വീട്ടിൽ കുര്യൻ അലക്സാണ്ടറാണ് (52) അറസ്റ്റിലായത്.
തിരുവനന്തപുരം സ്വദേശിയിൽ നിന്ന് പല തവണകളിലായി മൂന്നുലക്ഷം രൂപയാണ് കൈക്കലാക്കിയത്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഓളിവിൽ പോയ പ്രതിയെ ഇൻസ്‌പെക്ടർ കെ.എസ്.സുജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ഷിറാസ്, എസ്.സി.പി.ഒമാരായ നാദിർഷ, അഖിലേഷ്, സി.പി.ഒമാരായ അവിനാഷ്, ടോജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിക്കെതിരെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിലും വഞ്ചനാക്കേസ് നിലവിലുണ്ട്. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |