മലപ്പുറം: ജില്ലയിൽ 2025ൽ റിപ്പോർട്ട് ചെയ്തത് 5,708 വാഹനാപകടങ്ങൾ. ഇതിൽ 253 പേർ മരിക്കുകയും 3,302 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2021 മുതലുള്ള റോഡപകടങ്ങളുടെ കണക്ക് പരിശോധിച്ചാൽ കഴിഞ്ഞ വർഷമാണ് ജില്ലയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇരുചക്ര വാഹനാപകടങ്ങളാണ് കൂടുതൽ, 3024 എണ്ണം. 186 പേർ മരിക്കുകയും 2,291 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊട്ടുപിന്നിൽ കാർ അപകടങ്ങളാണ്. 1,365 കാറപകടങ്ങളിലായി 24 പേർ മരിക്കുകയും 319 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
569 ഓട്ടോറിക്ഷാ അപകടങ്ങളിലായി 30 പേർ മരിക്കുകയും 397 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 362 ബസ് അപകടങ്ങളാണ് നടന്നത്. ഇതിൽ ആറ് പേർ മരിക്കുകയും 268 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 388 ലോറി, ടിപ്പർ അപകട
ങ്ങളിലായി ഏഴ് പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു.
നിയമലംഘനം വില്ലൻ
ആകെ വാഹനാപകടം - 5,708
മരണപ്പെട്ടവർ - 253
പരിക്കേറ്റവർ-3,302
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |