
പത്തനംതിട്ട: ജില്ലയിലെ എല്ലാ ആശുപത്രികളും ക്ലിനിക്കുകളും ലബോറട്ടറികളും ദന്തൽ സ്ഥാപനങ്ങളും ഡയഗനോസ്റ്റിക് സ്ഥാപനങ്ങളും കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 2018 ലെ 39, 47 സെഷനുകൾ പൂർണമായും പാലിച്ചിരിക്കുന്നതായുള്ള സത്യവാങ്മൂലം ഇന്ന് വൈകിട്ട 5നകം ജില്ലാ മെഡിക്കൽ ഓഫീസിൽ ഇ-മെയിലായി സമർപ്പിക്കണം. ഒപ്പിട്ട അസൽ പകർപ്പ് തപാലിലോ നേരിട്ടോ ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തിക്കണമെന്ന് ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു. സത്യവാങ്മൂലം സമർപ്പിക്കുന്നതിനായുള്ള ഫോമിനായി dmohpathanamthitta@gmail.com എന്ന വിലാസത്തിൽ അടിയന്തരമായി ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |