
തിരുവല്ല: ശബരിമല യുവതി പ്രവേശന വിഷയം വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ നിലപാട് ഭക്തർക്ക് മുന്നിൽ വ്യക്തമാക്കാൻ സി.പി.എം തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ആവശ്യപ്പെട്ടു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലവും സി.പി.എം സ്വീകരിച്ച നിലപാടുമാണ് ശബരിമലയിലെ ആചാരലംഘനത്തിന് വഴിതെളിച്ചത്. ശബരിമല ക്ഷേത്രത്തെയും ആചാരങ്ങളെയും തകർക്കുകയെന്ന സി.പി.എം അജണ്ടയാണിതെന്നും അദ്ദേഹം ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |