SignIn
Kerala Kaumudi Online
Thursday, 23 April 2026 6.58 AM IST

അതിരാവിലെയും വിയർത്തൊലിച്ച്; തീച്ചൂടിൽ വേവുന്നേ!

Increase Font Size Decrease Font Size Print Page
hot
വേനൽചൂട്

കണ്ണൂർ: പുറത്തിറങ്ങാൻ സാധിക്കാത്ത തരത്തിലേക്ക് മാറി വേനൽച്ചൂട്.പതിവുവിട്ട് പുലർച്ചെ തൊട്ട് ചൂട് അനുഭവപ്പെടുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. രാവിലെ മുതൽ ശരീരം വെട്ടിവിയർത്തു തുടങ്ങുന്നതിനാൽ അസ്വസ്ഥത വൈകിട്ട് വരെ നീളുകയാണ്.

രാവിലെ തന്നെ താപനില കൂടുന്നതാണ് ശാരീരിക അസ്വസ്ഥത വർദ്ധിക്കുന്നതിന് പിന്നിൽ. മിക്ക ദിവസവും മുപ്പതിനും ഇരുപത്തിയെട്ടിനും ഇടയിലാണ് രാവിലത്തെ താപനില. പത്ത് മണിയായാൽ തന്നെ പൊള്ളുന്ന ചൂടാണനുഭവപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂരടക്കമുള്ള വടക്കൻ ജില്ലകളിൽ ഹോട്ട് ആൻഡ് ഹ്യുമിഡ് അവസ്ഥ തുടരുകയാണ്. സംസ്ഥാനത്ത് ഈവർഷം വേനൽക്കാല ചൂട് സാധാരണത്തേക്കാൾ കൂടുതലായാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ചില ദിവസങ്ങളായി വിവിധ ജില്ലകളിൽ ഉയർന്ന താപനില തുടരുന്നതിനാൽ അതികഠിനമായ ആരോഗ്യപ്രശ്നങ്ങളാണ് ജനം നേരിടുന്നത്. ഉച്ചസമയങ്ങളിൽ പുറത്തിറങ്ങുന്നവർക്ക് കഠിനമായ ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. ഉയർന്ന ചൂടിനൊപ്പം വരണ്ട കാറ്റും കൂടിയാകുമ്പോൾ ഇക്കുറി വേനലിന്റെ കാഠിന്യം ഏറുകയാണ്.
72 വർഷത്തിന് ശേഷമാണ് ഇത്രയും കടുത്ത ചൂട് രേഖപ്പെടുത്തിയതെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. .

19ന് ശേഷം ചിലയിടങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നെങ്കിലും ജില്ലയിൽ അപൂർവം ഇടങ്ങളിൽ നേരിയ മഴ മാത്രമാണ് ലഭിച്ചത്. വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പുട്ടുണ്ട്. ഇത്തവണ ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽമഴ നല്ലരീതിയിൽ ലഭിക്കാനുള്ള സാദ്ധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.


കരുതണം ത്വക്, നേത്ര രോഗങ്ങളെ

ശരീരത്തിൽ വിയർപ്പു തങ്ങിനിൽക്കുന്നതിനാൽ ത്വക് രോഗങ്ങൾ വരാനുള്ള സാദ്ധ്യതയാണ് ചൂടുകാലത്ത് ആരോഗ്യവകുപ്പ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ചൂടുകുരു, ഫംഗൽ ബാധ തുടങ്ങിയ രോഗങ്ങളെ കരുതണമെന്നാണ് ഇവരുടെ പക്ഷം. . അയഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് ഉത്തമം. വായു സഞ്ചാരം കിട്ടുന്ന, ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. രണ്ടുനേരം കുളിക്കണം. ചൂടുകുരു ഒഴിവാക്കാൻ ശരീരത്തിൽ തണുപ്പ് നിലനിർത്താൻ ശ്രമിക്കണം. തളർച്ചയും രോഗങ്ങളും ബാധിക്കാത്ത തരത്തിൽ ശരീരത്തെ ദൃഢമാക്കണം. ശരീരോഷ്മാവ് കുറയ്ക്കാൻ ശരീരം പ്രവർത്തനങ്ങളുടെ തോതു കുറയ്ക്കും. അതിനാൽ വിശപ്പു കുറയും. ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടാൽ സൂര്യാതപം, ചിക്കൻപോക്സ്, ശരീരക്ഷീണം, ചെങ്കണ്ണ്, ചൂടുകുരു, മഞ്ഞപ്പിത്തം, എലിപ്പനി, പേശീ സങ്കോചം, തളർച്ച, മൂത്രസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്കും സാദ്ധ്യത കൂടും.

കണ്ണൂർ ജില്ലയിലെ ശരാശരി താപനില ഇന്നലെ

കൂടിയത് 35.4

കുറഞ്ഞത് 28

കണ്ണൂർ എയർപോർട്ട് 36.8

കുറഞ്ഞത് 27.1

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.