SignIn
Kerala Kaumudi Online
Saturday, 27 April 2024 3.27 AM IST

ഇന്ന് ലോകരക്ത ദാന ദിനം, ജീവരക്തം നൽകി അഭിതയും അച്ഛനും

abitha
അഭി​തയും പി​താവ് അഭി​ലാഷും

പുല്ലാട് : രക്തദാനം ചെയ്ത് സേവന രംഗത്ത് വേറിട്ട മാതൃകയാകുകയാണ് പുല്ലാട് വടക്കത്ര വീട്ടിൽ അഭിതയും പിതാവ് സി.ബി.അഭിലാഷും.

ഇടയാറന്മുള എ.എം.എം.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും എസ്.പി.സി കേഡറ്റുമാണ് പതിനേഴുകാരിയായ അഭിത. അഭിലാഷിന്റെ പിറന്നാൾ ദിനം കൂടിയാണ്

ജൂൺ 14. രക്തദാന ദിനത്തിൽ പിറന്നാൾ ആഘോഷിക്കുന്നത് രക്തംദാനം ചെയ്തും.

ക്ഷീരകർഷകനായ അഭിലാഷ് വർഷങ്ങൾക്ക് മുമ്പ് രൂപീകരിച്ച സൗഹൃദ ബ്ലഡ് ബാങ്ക് വാട്സാപ്പ് കൂട്ടായ്മ ലോക്ക് ഡൗൺ കാലത്തും സജീവമാണ്. കൂട്ടായ്മയിലെ അംഗങ്ങൾ 1500 പിന്നിട്ടു.

രക്തദാന പ്രചാരണത്തിന് പുറമെ സാമൂഹിക സേവന രംഗത്തും അഭിത സജീവമാണ്. കുട്ടികൾക്കും വിദ്യാർത്ഥികൾക്കും പ്രചോദനവും ആത്മവിശ്വാസവും പകർന്നുകൊണ്ടു 'കനവ് ചാരിറ്റബിൾ ട്രസ്റ്റ്‌ ' എന്ന സംഘടന രൂപീകരിച്ചു. കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് കുട്ടികൾക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും മറ്റു അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നു. കുട്ടികൾക്ക് സൗജന്യ ട്യൂഷനും നൽകുന്നുണ്ട്.

പഠനമികവിനും കലാകായിക രംഗത്തെ മികച്ച പ്രകടനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നിരവധി പുരസ്‌കാരങ്ങൾ അഭിത നേടിയിട്ടുണ്ട്. ജില്ലയിലെ മികച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റാണ് അഭിത. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു . കൃഷി, ഉദ്യാന പരിപാലനം എന്നിവയിലും ശ്രദ്ധ പുലർത്തുന്നു. ഉന്നത പഠനത്തോടൊപ്പം സാമൂഹിക സേവനമാണ് ലക്ഷ്യമെന്ന് അഭിത പറയുന്നു. അമ്മ: സനിത. സഹോദരൻ: എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭിത് വി. അഭിലാഷ് ( എസ്. വി. എച്ച്. എസ്. പുല്ലാട് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.