പത്തനംതിട്ട : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കിടപ്പുരോഗികൾക്കും യാത്ര ചെയ്യാൻ കഴിയാത്ത ഭിന്നശേഷിക്കാർക്കും വീടുകളിലെത്തി വാക്സിനേഷൻ നടത്തുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് തുടക്കമായി. കളക്ടറേറ്റ് അങ്കണത്തിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും യൂണിറ്റുകളുടെ ഫ്ളാഗ് ഓഫും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു.
ജില്ലയിൽ എല്ലാ പ്രദേശങ്ങളിലും സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റുകൾക്ക് ആവശ്യമായ വാഹനങ്ങൾ ജില്ലാ പഞ്ചായത്ത് വിട്ടു നൽകി. വിവിധ ബ്ലോക്കുകളിലുള്ള ഇലന്തൂർ, വല്ലന, തുമ്പമൺ, ഏനാദിമംഗലം, കോന്നി, റാന്നി പെരുനാട്, വെച്ചുച്ചിറ, കാഞ്ഞീറ്റുകര, എഴുമറ്റൂർ, കുന്നന്താനം, ചാത്തങ്കേരി എന്നീ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് മൊബൈൽ യൂണിറ്റുകൾ പ്രവർത്തിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |