പത്തനംതിട്ട : കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻസ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 1000 രൂപ കൊവിഡ് ആശ്വാസ ധനസഹായം വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവായി. കഴിഞ്ഞവർഷം ഈ തുക അനുവദിച്ച സജീവ അംഗങ്ങൾക്ക് 1000 രൂപ വീതം അപേക്ഷ കൂടാതെ അനുവദിക്കും. പുതുതായി അപേക്ഷ സമർപ്പിക്കേണ്ട അംഗങ്ങൾ ലേബർ കമ്മിഷണറേറ്റിലെ www.boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ : 04682223169 .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |