SignIn
Kerala Kaumudi Online
Saturday, 27 April 2024 1.51 AM IST

നിയന്ത്രണങ്ങൾ കടുപ്പിക്കും : കാറ്റഗറി ഡിയിൽ നാല് പഞ്ചായത്തുകൾ

coronavirus-teaser

പത്തനംതിട്ട : കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കനുസരിച്ച് ഇന്ന് മുതൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കും.
ടി.പി.ആർ 6 ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ചു സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കും. ടി.പി.ആർ 6 നും 12 നും ഇടയിലുളള പ്രദേശങ്ങളിൽ ഭാഗിക ലോക്ക് ഡൗണും 12 നും 18 നും മദ്ധ്യേ സമ്പൂർണ ലോക്ക് ഡൗണും, 18 ന് മുകളിൽ ട്രിപ്പിൾ ലോക്ക് ഡൗണുമാണു നടപ്പാക്കുക. കാറ്റഗറി ഡി ഒഴികെ മറ്റ് ഇടങ്ങളിലെല്ലാം 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി സ്ഥാപനങ്ങൾ പ്രവർത്തിക്കും.

കാറ്റഗറി എ

പുറമറ്റം, എഴുമറ്റൂർ, കോട്ടാങ്ങൽ, സീതത്തോട്, അരുവാപ്പുലം, വള്ളിക്കോട്, മെഴുവേലി, തുമ്പമൺ എന്നീ ഗ്രാമപഞ്ചായത്തുകൾ.
ഇവിടെ എല്ലാ കടകളും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം.

കാറ്റഗറി ബി

തിരുവല്ല, പത്തനംതിട്ട, അടൂർ നഗരസഭകളും കവിയൂർ, ഇരവിപേരൂർ, പള്ളിക്കൽ, മൈലപ്ര, കോഴഞ്ചേരി, മല്ലപ്പള്ളി, നെടുമ്പ്രം, തണ്ണിത്തോട്, പന്തളം തെക്കേക്കര, കൊറ്റനാട്, ഓമല്ലൂർ, മല്ലപ്പുഴശ്ശേരി, കല്ലൂപ്പാറ, ആനിക്കാട്, മലയാലപ്പുഴ, ഏനാദിമംഗലം, കോയിപ്രം, നാരങ്ങാനം, തോട്ടപ്പുഴശ്ശേരി, അയിരൂർ, കടപ്ര, കോന്നി, കുളനട, ഇലന്തൂർ, നിരണം, പ്രമാടം, റാന്നി പെരുനാട്, ചെറുകോൽ, റാന്നി, ഏറത്ത്, ചെന്നീർക്കര, കലഞ്ഞൂർ, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും.
അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ (50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി). സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അനുവദിക്കും. ഓട്ടോറിക്ഷ ഡ്രൈവർ കൂടാതെ രണ്ട് ആളുകളെവച്ച് സർവീസ് നടത്താം.

കാറ്റഗറി സി

പന്തളം നഗരസഭയും കൊടുമൺ, ചിറ്റാർ, നാറാണംമൂഴി, റാന്നി പഴവങ്ങാടി, ഏഴംകുളം, പെരിങ്ങര, കുറ്റൂർ, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളാണ് കാറ്റഗറി സി യിൽ ഉൾപ്പെടുന്നത്.
ഈ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ അനുവദിക്കും. തുണിക്കട, ചെരുപ്പ്കട, സ്വർണ്ണക്കട, പഠന സാമഗ്രികളുടെ കടകൾ, റിപ്പയർ സർവീസ് സ്ഥാപനങ്ങൾ എന്നിവ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ അനുവദിക്കും.

കാറ്റഗറി ഡി

കുന്നന്താനം, റാന്നി അങ്ങാടി, വടശ്ശേരിക്കര, ആറന്മുള എന്നീ പഞ്ചായത്തുകളാണ് കാറ്റഗറി ഡി യിൽ ഉൾപ്പെടുന്നത്. ഈ തദ്ദേശ സ്ഥാപന പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗണാണ്.

457 പേർക്ക് കൊവിഡ്

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 457 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 455 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 1,17,376 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,09,941 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ രണ്ടു പേർ മരിച്ചു.
കോന്നി സ്വദേശി (72), ഇരവിപേരൂർ സ്വദേശി (56) എന്നിവരാണ് മരിച്ചത്. ജില്ലയിൽ ഇന്നലെ 229 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 112198 ആണ്. ജില്ലക്കാരായ 4500 പേർ ചികിത്സയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.