പത്തനംതിട്ട : നഗരസഭയിലെ ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി 450 റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളും 650 ബയോ ഡയജസ്റ്റർ യൂണിറ്റുകളും വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു റിംഗ് കമ്പോസ്റ്റ് യൂണിറ്റിന് 10 ശതമാനം ഗുണഭോക്ത വിഹിതമായ 250 രൂപയും ബയോ കമ്പോസ്റ്റ് യൂണിറ്റിന് പത്തു ശതമാനം ഗുണഭോക്ത വിഹിതമായ 180 രൂപയും നഗരസഭ ഫണ്ടിൽ അടയ്ക്കണം: അപേക്ഷഫോമുകൾ നഗരസഭ ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് ,വാർഡ് കൗൺസിലറുടെ ശുപാർശ , സത്യവാങ്മൂലം എന്നിവ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |