കോന്നി : വാഴമുട്ടം നാഷണൽ യു.പി സ്കൂളിലെ പച്ചക്കറി വിളവെടുപ്പ് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർഷിക ഉല്പന്നങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ നിർവ്വഹിച്ചു. വാർഡ് മെമ്പർ എസ്.ഗീതാകുമാരി ,പി.ടി.എ പ്രസിഡന്റ് എ.രജി,ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ, അദ്ധ്യാപകരായ റൂബി ഫിലിപ്പ്, സുനില കുമാരി, ദീപ്തി.ആർ.നായർ കൃഷി ഓഫീസർ രഞ്ജിത്ത് കുമാർ , ഓഫീസ് അസിസ്റ്റന്റ് പി.ആകാശ്, വിദ്യാർത്ഥി പ്രതിനിധികളായ ബ്രിജിൻ, അഭിനവ്, അഭിജിത്ത്, ഏൻജൽ, എഫ്രീം എന്നിവർ പങ്കെടുത്തു. കൃഷി ഉല്പന്നങ്ങളുടെ വിപണനത്തിലൂടെ ലഭിക്കുന്ന പണം ഓൺലൈൻ പഠന സഹായത്തിനായി ഉപയോഗിക്കാനാണ് പി.ടി.എയുടെ തീരുമാനം .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |