പത്തനംതിട്ട: സംസ്ഥാനത്തെ മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത വിശ്വകർമ്മ വിഭാഗത്തിൽ ഉൾപ്പെട്ട മരം,കല്ല്, ഇരുമ്പ്, സ്വർണ്ണപ്പണിക്കാർ, മൂശാരികൾ വിഭാഗത്തിൽ 60 വയസ് പൂർത്തിയായ പരമ്പരാഗത തൊഴിലാളികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രതിമാസം പെൻഷൻ അനുവദിക്കും. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറവും അനുബന്ധ രേഖകളും ഈമാസം 31ന് മുൻപായി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ ഫാറവും വിശദ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0484 2429130
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |