പത്തനംതിട്ട- യുവജനങ്ങളെ കാർഷിക മേഖലയിൽ സംരഭകരാക്കി നിലനിറുത്തുന്നതിനായി ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ നടപ്പിലാക്കിയ അട്രാകിങ്ങ് ആൻഡ് റീട്ടെയ് നിങ്ങ് യൂത്ത് ഇൻ അഗ്രികൾച്ചർ ആര്യ പദ്ധതി ജില്ലയിൽ മൂന്നാം വർഷത്തിലേക്ക് കടക്കുന്നു. പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി . 35 വയസുവരെയുള്ള ഗ്രാമീണ മേഖലയിലെ യുവതി യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിച്ച് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിലൂടെ വരുമാനം ഉറപ്പാക്കാനും അവരെ സ്വയം പര്യാപ്തരാക്കുവാനും പദ്ധതിയിലൂടെ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 8078572094.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |