SignIn
Kerala Kaumudi Online
Saturday, 27 April 2024 5.56 AM IST

പള്ളിക്കൽ, കോന്നി, പെരുനാട്, കുന്നന്താനം, കുറ്റൂർ പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

lock-down

പത്തനംതിട്ട : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാറ്റഗറി ഡിയിൽ ഉൾപ്പെടുന്ന പള്ളിക്കൽ, കോന്നി, റാന്നി പെരുനാട്, കുന്നന്താനം, കുറ്റൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി.

ടി.പി.ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ കാറ്റഗറി എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ കാറ്റഗറി ബിയിലും (സെമി ലോക്ക് ഡൗൺ) 10 മുതൽ 15 വരെയുള്ളവ കാറ്റഗറി സി വിഭാഗത്തിലും (ലോക്ക് ഡൗൺ) ഉൾപ്പെടുത്തി. 15 ന് മുകളിൽ ടി.പി.ആർ ഉള്ള പ്രദേശങ്ങൾ കാറ്റഗറി ഡിയിൽ (ട്രിപ്പിൾ ലോക്ക് ഡൗൺ) ആയിരിക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.
തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കാം. എ, ബി, സി വിഭാഗങ്ങളിൽ കടകൾ രാത്രി എട്ട് വരെ അനുവദനീയമായ ദിവസങ്ങളിൽ പ്രവർത്തിക്കാം. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.

കാറ്റഗറി എ

പന്തളം തെക്കേക്കര, മൈലപ്ര, സീതത്തോട്, റാന്നി അങ്ങാടി, നിരണം, എഴുമറ്റൂർ, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകൾ.

കാറ്റഗറി ബി

പത്തനംതിട്ട, പന്തളം, തിരുവല്ല നഗരസഭകൾ, കടപ്ര, വടശേരിക്കര, റാന്നി, കൊറ്റനാട്, തോട്ടപ്പുഴശ്ശേരി, കൊടുമൺ, കോയിപ്രം, ചെന്നീർക്കര, പുറമറ്റം, കടമ്പനാട്, കലഞ്ഞൂർ, വള്ളിക്കോട്, ആറന്മുള, ചിറ്റാർ, കുളനട, കല്ലൂപ്പാറ, ഓമല്ലൂർ, കോട്ടാങ്ങൽ, പെരിങ്ങര, കവിയൂർ, റാന്നിപഴവങ്ങാടി, ഇരവിപേരൂർ, മെഴുവേലി, പ്രമാടം, നാറാണംമൂഴി, ഏറത്ത്, വെച്ചൂച്ചിറ, അയിരൂർ, ആനിക്കാട്, ഏഴംകുളം, കോഴഞ്ചേരി, തുമ്പമൺ എന്നീ ഗ്രാമപഞ്ചായത്തുകളും.

കാറ്റഗറി സി

അടൂർ നഗരസഭയും, ചെറുകോൽ, ഇലന്തൂർ, മല്ലപ്പുഴശേരി, ഏനാദിമംഗലം, മലയാലപ്പുഴ, നെടുമ്പ്രം, തണ്ണിത്തോട്, മല്ലപ്പള്ളി, നാരങ്ങാനം എന്നീ ഗ്രാമപഞ്ചായത്തുകളും.

കാറ്റഗറി ഡി

പള്ളിക്കൽ, കോന്നി, റാന്നി പെരുനാട്, കുന്നന്താനം, കുറ്റൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.