കുളനട: സ്ത്രീധനത്തിനെതിരെയും സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെയും പന്തളം കേരളവർമ്മ ഗ്രന്ഥശാല പ്രചാരണ പരിപാടി സംഘടിപ്പിച്ചു. കേരള ഗ്രന്ഥശാലസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്നേഹഗാഥ പ്രചാരണത്തിന്റെ ഭാഗമായാണ് ഗ്രന്ഥശാലയിൽ പരിപാടികൾ നടന്നത് . പ്രസിഡന്റ് പി.ജി ശശികുമാർ വർമ്മയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം താലൂക്ക് വൈസ് പ്രസിഡന്റ് കെ.അമ്മിണിയമ്മ ഉദ്ഘാടനം ചെയ്തു .ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.കെ ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി പി.ജി .രാജശേഖരൻ പിള്ള.എം.കെ ഗോപാലപിള്ള ,കീർത്തന വർമ്മ, രാഹുൽ രാജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |