കടമ്പനാട് : സി.പി.എം തുവയൂർ തെക്ക്- മാഞ്ഞാലി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ തുവയൂർ തെക്ക് ഗവ: എൽ പി സ്ക്കൂളിൽ പഠനോപകരണങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക അനില പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ലോക്കൽ കമ്മിറ്റി അംഗം ബി. ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി. അജി, അംഗങ്ങളായ സുനിൽ സുരേന്ദ്രൻ, സുരേഷ് ബാബു, അദ്ധ്യാപകരായ രാജി, മിനി, തോമസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |