ചെങ്ങന്നൂർ: എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയന്റെ പരിധിയിലുള്ള 47 ശാഖകളിലും ഭക്തിനിർഭരമായ ചടങ്ങുകളോടെ ശ്രീനാരായണ ഗുരുദേവന്റെ 167ാം മത് ജയന്തി ആഘോഷം നടത്തുമെന്ന് യൂണിയൻ ചെയർമാൻ എം.ബി. ശ്രീകുമാറും കൺവീനർ അനിൽ പി.ശ്രീരംഗവും അറിയിച്ചു. ഈ വർഷത്തെ ജയന്തി ആഘോഷങ്ങൾ വിളംബരം ചെയ്ത് നാളെ പതാകദിനമായി ആഘോഷിക്കും. എസ്.എൻ.ഡി.പി.യോഗം സ്ഥാപനങ്ങളിലും യൂണിയൻ ഓഫീസിലും ശാഖാ ഓഫീസുകളിലും ഭവനങ്ങളിലും പീതപതാക ഉയർത്തി ചതയദിനത്തെ വരവേൽക്കും. 23ന് ചതയദിനത്തിൽ യൂണിയനിലെ എല്ലാ ശാഖകളുടെയും ആഭിമുഖ്യത്തിൽ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി സമൂഹ പ്രാർത്ഥനകൾ സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |