കോന്നി : മൈലപ്ര ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട വെട്ടുകുഴിയിൽ വി.വി.ഏബ്രഹാം, കുഴിക്കാലായിൽ ജേക്കബ് വർഗീസ്, തറയിൽ ടി.എം.തോമസ്, കിഴക്കേതിൽ സന്തോഷ് കുമാർ എന്നിവരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി വീടുകളിൽ എത്തി ആദരിച്ചു. ഡി.സി.സി എക്സിക്യൂട്ടിവ് അംഗം സലിം.പി. ചാക്കോ, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബേബി മൈലപ്ര, ബ്ളോക്ക് ജനറൽ സെക്രട്ടറി ബിജു സാമുവേൽ, മണ്ഡലം പ്രസിഡന്റ് ബോബി മണ്ണാറക്കുളഞ്ഞി, ആർ. പ്രകാശ്, ഡാനിയേൽ ചാക്കോ, സി.എ. തോമസ്, മഞ്ജു സന്തോഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |