പത്തനംതിട്ട : ജില്ലാ സ്പോർട്സ് കൗൺസിൽ കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ കിറ്റ് വിതരണോദ്ഘാടനം നടത്തി.
ജില്ലാ എക്സിക്യൂട്ടീവ് അംഗം തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ്.രാജേന്ദ്രൻ നായർ, റോബിൻ വിളവിനാൽ, ടി.ടി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
പോഷകാഹാര കിറ്റ് മിൽമയും സപ്ലൈകോയുമാണ് തയ്യാറാക്കി നൽകിയത്. ജില്ലയിൽ 46 കുട്ടികൾക്കാണ് സ്പോർട്സ് കൗൺസിൽ കിറ്റുകൾ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |