മല്ലപ്പള്ളി: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിനത്തിൽ സംഘടിപ്പിച്ച സദ്ഭാവനാ ദിനാചരണം കെ.പി.സി.സി. സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ടി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം അഡ്വ. റെജി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മാത്യു ചാമത്തിൽ, കോശി പി.സക്കറിയ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, സുരേഷ് ബാബു പാലാഴി, ഉണ്ണികൃഷ്ണൻ നടുവിലേമുറി, ചെറിയാൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |