പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1363 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു. 482 പേർ രോഗമുക്തരായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്ന് വന്നതും 1362 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലുപേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,54,362 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,46,783 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.ആകെ രോഗമുക്തരായവരുടെ എണ്ണം 1,41,905 ആണ്. ജില്ലക്കാരായ 11511 പേർ ചികിത്സയിൽ കഴിയുന്നു.
കൂടുതൽ കൊവിഡ് റിപ്പോർട്ട്
ചെയ്ത തദ്ദേശ സ്ഥാപനങ്ങൾ
1. അടൂർ 32
2. പന്തളം 29
3. പത്തനംതിട്ട 70
4. തിരുവല്ല 70
5.ആറന്മുള 40
6. ചെന്നീർക്കര 74
7. ചിറ്റാർ 46
8. ചെറുകോൽ 3
9. ഏനാദിമംഗലം 31
10. ഇരവിപേരൂർ 29
11. ഏഴംകുളം 29
12. കടമ്പനാട് 59
13. കല്ലൂപ്പാറ 29
14. കൊടുമൺ 30
15. കോന്നി 39
16. കുളനട 29
17. മെഴുവേലി 39
18. മൈലപ്ര 29
19. നാരങ്ങാനം 30
20. ഓമല്ലൂർ 32
21. പള്ളിക്കൽ 42
22. പ്രമാടം 66
23. വടശ്ശേരിക്കര 36
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ 9 പേർ മരിച്ചു
1) പന്തളം സ്വദേശി (71)
2) കോന്നി സ്വദേശിനി (85)
3) കോയിപ്രം സ്വദേശിനി (72)
4) എഴുമറ്റൂർ സ്വദേശി (71)
5) പത്തനംതിട്ട സ്വദേശി (82)
6) പന്തളം സ്വദേശി (66)
7) കോയിപ്രം സ്വദേശി (77)
8) പുറമറ്റം സ്വദേശി (83)
9) കോയിപ്രം സ്വദേശി (55)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |