SignIn
Kerala Kaumudi Online
Saturday, 27 April 2024 2.01 AM IST

സൗജന്യ പി.ജി.ഡി.സി.എ കോഴ്സിനുള്ള അപേക്ഷ നീട്ടി

pgdca

അടൂർ : ദേശീയ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളുടെ ഭാഗമായി ഐ. എച്ച്. ആർ. ഡി അടൂർ എൻജി​നീയറിംഗ് കോളേജിൽ സാമുദായിക / സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്കായി സൗജന്യ പി. ജി. ഡി. സി. എ കോഴ്സിന് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി. ഒരുവർഷം ദൈർഘ്യമുള്ള കോഴ്സ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗമാണ് നടത്തുന്നത്. അർഹരായ 18 നും 45 നും മദ്ധ്യേ പ്രായമുള്ള വിദ്യാർത്ഥികൾക്ക് സെപ്തംബർ 25 വരെ അപേക്ഷിക്കാം. മൂന്ന് ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ. ബി. സി വിഭാഗത്തിൽപ്പെട്ടതോ, ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്കവിഭാഗത്തിൽപ്പെട്ടവരോ ആയിരിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുള്ള ലിങ്കിനായി കോളേജ് വെബ് സൈറ്റായ www.cea.ac.in,വഴിയോ കേന്ദ്രസർക്കാർ വെബ്സൈറ്റായ https://pmdaksh.dosje.gov.in വഴിയോ അപേക്ഷിക്കാം. രജിസ്ട്രേഷനിൽ വ്യക്തിഗത വിവരങ്ങൾ നൽകിയ ശേഷം പത്തനംതിട്ട ജില്ല എന്ന് തിരഞ്ഞെടുക്കു. ihrd - college of engineering adoor - course PGDCA തിരഞ്ഞെടുത്തശേഷം രജിസ്ട്രേഷൻ പൂർത്തീകരിക്കാം. രജിസ്ട്രേഷന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ 9446754628 എന്ന നമ്പരിൽ ബന്ധപ്പെടുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.