തിരുവല്ല : സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ല ഫുട്ബോൾ ടീമിനെ 20ന് വൈകിട്ട് 3ന് തിരുവല്ല മാർത്തോമ്മ കോളേജ് സ്റ്റേഡിയത്തിൽ തിരഞ്ഞെടുക്കും. 18 വയസ്സ് പൂർത്തിയായി 2 ഡോസ് വാക്സിൻ എടുത്തവർക്കും 48 മണിക്കൂറിനുള്ളിൽ ആന്റിജൻ/ ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൽറ്റ് നെഗറ്റീവ് ആയവർക്കും സെലക്ഷനിൽ പങ്കെടുക്കാം. വാക്സിനേഷൻ സർട്ടിഫിക്കറ്റ്, കൊവിഡ് ടെസ്റ്റ് നെഗറ്റിവ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബർത്ത് സർട്ടിഫിക്കറ്റ് എന്നിവയുടെ രണ്ട് കോപ്പിയും ഒറിജിനലും, പാസ്പോർട്ട് സൈസ്സ് ഫോട്ടോയുമായി സെലക്ഷൻ സമയത്ത് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |