കോന്നി: മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചുമതലയിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു. കെ.യു. ജനീഷ് കുമാർ എം.എൽ.എ. ഉദ്ഘാനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്തംഗം സുജാത അനിൽ, സി.പി.എം മലയാലപ്പുഴ ലോക്കൽ സെക്രട്ടറി ഒ.ആർ.സജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷാജി, പഞ്ചായത്തംഗങ്ങളായ എസ്.ബിജു, മഞ്ജേഷ് വടക്കിനേത്ത്, പ്രീജ പി. നായർ, സുമരാജശേഖരൻ, ഷീല, ലൗലി പ്രസാദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |