പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ.എം.എസ് സുനിൽ നിരാലംബർക്ക് പണിത് നൽകുന്ന 226 -ാമത് സ്നേഹ ഭവനം ഏനാത്ത് തെങ്ങുവിള സുജിത്ത് ഭവനത്തിൽ തുളസിക്കും ലതയ്ക്കും രണ്ടു കുട്ടികൾക്കുമായി വിദേശ മലയാളിയായ ഡോ.ഗ്രിഗറിയുടെയും ഡോ. ലീനയുടെയും സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ഡോ.ഗ്രിഗറിയും ഡോ. ലീനയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ അഡ്വ.താജുദ്ദീൻ.എ., സന്തോഷ്. എം.സാം.,കെ.പി.ജയലാൽ, ശ്രീകുമാരി., മീവൽ ആൻ ഫിലിപ്പ്, ഡോ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |