പത്തനംതിട്ട : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ എൻജിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്സ് തസ്തികയിലേയ്ക്ക് താൽക്കാലിക അടിസ്ഥാനത്തിൽ (മണിക്കൂർ അടിസ്ഥാനത്തിൽ) ഒഴിവുകളുണ്ട്.യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 29 ന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ ഹാജരാകണം. യോഗ്യത: യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യത. യു.ജി.സി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങൾക്ക് കോളേജിന്റെ വെബ് സൈറ്റ് സന്ദർശിക്കണം www.cea.ac.in. ഫോൺ 04734 231995.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |