പത്തനംതിട്ട : ഹ്യൂമൻ റൈറ്റ്സ് പ്രൊമോഷൻ മിഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവ ദേശീയ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പ്രകാശനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസ് ഏബ്രഹാം, സെക്രട്ടറി ജിജി ജോർജ്, കൺവീനർ സിനു ഏബ്രഹാം, ബൈജു തങ്കച്ചൻ,ജോണി ജോസഫ്, അമൽ കെ. മാത്യു, കെ.ജി. രാമൻപിള്ള, ബിനു ഏഴംകുളം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |