ചെങ്ങന്നൂർ : ദൈവദശകം മനുഷ്യന്റെ മനസിലെ ദുഷ്ചിന്തകളെ അകറ്റുമെന്ന് യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സന്ദീപ് പച്ചയിൽ അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പിയോഗം യൂത്ത്മൂവ്മെന്റ് ചെങ്ങന്നൂർ യൂണിയൻ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലും തൊഴിലിലും ശ്രദ്ധചെലുത്തുന്നതിനൊപ്പം സംഘടനാരംഗത്തും സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു. യോഗം യൂത്ത് മൂവ് മെന്റ് സെക്രട്ടറി രാജേഷ് നെടുമങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്മെന്റ് ചെങ്ങന്നൂർ യൂണിയൻ കൺവീനർ അരുൺതമ്പി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. അഡ്. കമ്മിറ്റി അംഗങ്ങളായ അനിൽ അമ്പാടി, കെ.ആർ.മോഹനൻ, ബി.ജയപ്രകാശ് തൊട്ടാവാടി, എം.പി.സുരേഷ്, യൂണിയൻ ധർമ്മസേന കോഓഡിനേറ്റർ വിജിൻ രാജ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി, സെക്രട്ടറി റീന അനിൽ, യൂണിയൻ വൈദിക സമിതി ചെയർമാൻ സൈജു പി.സോമൻ, കൺവീനർ ജയദേവൻ.കെ.വി എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ കമ്മിറ്റിയംഗം ദേവദാസ് വെണ്മണി സ്വാഗതവും നിയുക്ത യൂത്ത്മൂവ്മെന്റ് സെക്രട്ടറി രാഹുൽ രാജ് കൃതജ്ഞതയും പറഞ്ഞു.
ഭാരവാഹികളായി ദേവദാസ് രവീന്ദ്രൻ (പ്രസിഡന്റ് ), ഷോൺ മോഹൻ (വൈസ് പ്രസിഡന്റ്), രാഹുൽ രാജ് (സെക്രട്ടറി), അരുണിമ രാമകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), പ്രസീത പ്രസാദ് (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത് മൂവ്മെന്റ് ജില്ലാ കേന്ദ്ര കമ്മിറ്റി അംഗങ്ങളായി മഹേഷ്.എസ്, അരുൺ തമ്പി എന്നിവരെയും എട്ട് അംഗ കമ്മിറ്റിയംഗങ്ങളെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |