SignIn
Kerala Kaumudi Online
Saturday, 27 April 2024 8.59 AM IST

ധന്യസാരഥ്യത്തിന്റെ രജതജൂബിലി, ക്ഷേമ പ്രവർത്തനങ്ങളുമായി പത്തനംതിട്ടയിൽ വനിതാസംഘം

vanitha-sankaham
എസ്.എൻ.ഡി.പി യോഗം വനിതാസംഘം പത്തനംതിട്ട യൂണിയന്റെ പ്രവർത്തകയോഗം യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : സ്ത്രീ ശാക്തീകരണത്തിനും വനിതകളുടെ മുന്നേറ്റത്തിനും വനിതാസംഘം പ്രവർത്തകർ മുന്നോട്ടുവരണമെന്നും സമൂഹത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് സഹായങ്ങൾ എത്തിക്കാൻ മൈക്രോഫിനാസ് അടക്കമുള്ള ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളിലൂടെ കഴിയണമെന്നും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പറഞ്ഞു. യോഗം ജനറൽ സെക്രട്ടറിയായും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായും വെള്ളാപ്പള്ളി നടേശൻ ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി വനിതാസംഘം കേന്ദ്രസമിതി ഫെബ്രുവരി 5ന് സംഘടിപ്പിക്കുന്ന വനിതാജ്വാല 2022 വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാസംഘം പത്തനംതിട്ട യൂണിയൻ സംഘടിപ്പിച്ച പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ സംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റും യോഗം കൗൺസിലറുമായ ഷീബ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ കൗൺസിലർ എസ്.സജിനാഥ്‌, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌, വനിതാസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് എസ്.എസ്. ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു. ധന്യസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭവനരഹിതരായവർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നതും വിദ്യാഭ്യാസ മേഖലയിലടക്കം വിവിധ ക്ഷേമ പ്രവർത്തങ്ങൾക്ക് വനിതാസംഘം പത്തനംതിട്ട യൂണിയൻ തുടക്കം കുറിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.