പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 117 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ജില്ലയിൽ ഇതുവരെ ആകെ 206332 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ബാധിതനായ ഒരാൾ ഇന്നലെ മരിച്ചു. ഇന്നലെ 193 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 204008 ആണ്. ജില്ലയിലെ 857 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 828 പേർ ജില്ലയിലും, 29 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ ആകെ 2636 പേർ നിരീക്ഷണത്തിലാണ്. ഇന്നലെ ആകെ 3729 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |