SignIn
Kerala Kaumudi Online
Saturday, 27 April 2024 6.42 AM IST

വരവേൽക്കാനൊരുങ്ങി മലയോരം

lord-ayappa

റാന്നി : തിരുവാഭരണ ഘോഷയാത്രയ്ക്ക് വൻ വരവേൽപ്പൊരുക്കിയിരിക്കുകയാണ് മലയോരമേഖല. ഇന്നലെ പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണഘോഷയാത്ര വൈകിട്ട് അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെ വിശ്രമത്തിനുശേഷം ഇന്ന് രാവിലെ വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇടകുളം പള്ളിക്കാമുരുപ്പ് പേങ്ങാട്ടുകടവ് വഴി പുലർച്ചെ വടശേരിക്കരയിൽ എത്തും. ഇവിടെ പഞ്ചായത്തും ഭക്തജനങ്ങളും ചേർന്ന് സ്വീകരിക്കുന്ന ഘോഷയാത്ര വടശേരിക്കര പ്രയാർ ചെറുകാവ് ക്ഷേത്രങ്ങൾ വഴി പെരുനാട് പഞ്ചായത്തിൽ കടക്കും. തുടർന്ന് മാടമൺ പെരുനാട് വഴി കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലെത്തി വിശ്രമം. തുടർന്ന് മഠത്തുമൂഴി, കൊച്ചുപാലം, വയറൻമരുതി, പുതുക്കട വഴി ളാഹ സത്രത്തിലെത്തി രാത്രി വിശ്രമിക്കും. അവിടെ നിന്ന് വെള്ളിയാഴ്ച പുലർച്ചെ പരമ്പരാഗത കാനനപാത വഴി തിരുവാഭരണ പേടകം സന്നിധാനത്തേക്ക് കൊണ്ടുപോകും. വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, മഠത്തുമൂഴി രാജേശ്വരി മണ്ഡപം , ശബരി ശരണാശ്രമം, ളാഹസത്രം എന്നിവിടങ്ങളിൽ പേടകം തുറന്ന് തിരുവാഭരണം ദർശിക്കാനുള്ള സൗകര്യം ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.