അടൂർ : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തുറന്നുകാട്ടിയുള്ള സി.പി.എെ പ്രചാരണ ജാഥ സമാപിച്ചു. സ്വീകരണയോഗം സി.പി.ഐ ജില്ലാ അസി: സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. ലോക്കൽകമ്മിറ്റി സെക്രട്ടറി പ്രൊഫ.കെ.ആർ.ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ സി.പി.ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദും വൈസ് ക്യാപ്ടൻ ആർ രാജേന്ദ്രൻപിള്ളയും ഡയറക്ടർ എ.പി.സന്തോഷും, പതിനാലാം മൈിലൽ നടന്ന സ്വീകരണത്തിൽ പോളിടെക്നിക്കൽ പരീഷയിൽ ഉന്നതവിജയം നേടിയ ശില്പയെ ആദരിച്ചു. ആർ.ജയൻ, ടി.ആർ.ബിജു, എസ്. അഖിൽ, രേഖാഅനിൽ, ബിബിൻ ഏബ്രഹാം വിവിധ എന്നവർകേന്ദ്രങ്ങളിൽ പ്രസംഗിച്ചു. സമാപനസമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽഅംഗം മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |