SignIn
Kerala Kaumudi Online
Saturday, 27 April 2024 4.24 AM IST

ഒളിമ്പിക്സ് ഗെയിംസ് നാളെ സമാപിക്കും

games

പത്തനംതിട്ട : ജില്ലാ ഒളിമ്പിക്സ് ഗെയിംസ് നാളെ സമാപിക്കും. തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12നാണ് സമാപന സമ്മേളനം. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അത്‌ലറ്റിക് മത്സരം ജില്ലാസ്റ്റേഡിയത്തിൽ ഇന്നും തുടരും. ഗെയിംസിന്റെ ഭാഗമായി കബഡി മത്സരം വെട്ടിപ്പുറം സുബല പാർക്കിൽ നടന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്ന കുമാർ, ജില്ലാ സ്‌പോർട്‌സ് ഓഫീസർ ജവഹർ, കബഡി അസോസിയേഷൻ സെക്രട്ടറി എം.ജി. രാംകുമാർ,ജോയിന്റ് സെക്രട്ടറി ഷൗക്കത്ത്, ബിനു ഡാനിയൽ, അജ്മൽ ഷാ എന്നിവർ പ്രസംഗിച്ചു. തിടി ജനശക്തി സാംസ്‌കാരിക വേദി വിജയിച്ചു. ആർ.പ്രസന്ന കുമാർ സമ്മാനദാനം നടത്തി
ഹാൻഡ്ബാൾ മത്സരം ഭവൻസ് സ്‌കൂൾ ഗ്രൗണ്ടിൽ പ്രിൻസിപ്പൽ സുവർണകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാഹോക്കി അസോസിയേഷൻ സെക്രട്ടറി അമൃത് രാജ്, ആർ. പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.

സുബല പാർക്കിൽ ഇന്ന് രാവിലെ ഒൻപതിന് പുരുഷ - വനിതാ ടീമുകളുടെ ബോക്‌സിംഗ് മത്സരങ്ങൾ അരങ്ങേറും. ഉച്ചയ്ക്ക് മൂന്നിന് വുഷു മത്സരങ്ങൾ.
ജില്ലാ സ്റ്റേഡിയത്തിൽ റഗ്ബി ഉച്ചയ്ക്ക് മൂന്ന് മുതൽ. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ ഒൻപത് മുതൽ ഫുട്‌ബാൾ മത്സരങ്ങൾ. വോളിബോൾ മത്സരങ്ങൾ രാവിലെ ഒൻപതിന് റാന്നി എഴോലിയിൽ. ഷൂട്ടിംഗ് മത്സരങ്ങൾ വാഴമുട്ടം നാഷണൽ സ്‌പോർട്‌സ് വില്ലേജിൽ രാവിലെ ഒൻപതിന് തുടങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.