പത്തനംതിട്ട : ജില്ലാഒളിമ്പിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഒളിമ്പിക്സ് ഗെയിംസ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് സുബലാപാർക്കിൽ നടന്നു. ജില്ലാസ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്നകുമാർ അദ്ധ്യക്ഷതവഹിച്ചു. കേരള സ്റ്റേറ്റ് ബോക്സിംഗ് അസോസിയേഷൻ സെക്രട്ടറി ഡോ.സി.ബി.രജി, ബോക്സിംഗ് അസോസിയേഷൻ ജില്ലാസെക്രട്ടറി അഡ്വ.ഡാനിയൽ, ബിനു ഡാനിയേൽ, ജയൻ സി.ഡി, എം.എ.സിദ്ദിഖ്, അഡ്വ.ഡാനിയേൽ തോമസ് കാരിക്കോട്ട് എന്നിവർ പ്രസംഗിച്ചു. എട്ട് ബാച്ച് ബോക്സിംഗ് താരങ്ങൾ റിംഗിൽ ഏറ്റുമുട്ടി. വിജയികൾക്ക് മെഡൽദാനവും നടത്തി.
വാഴമുട്ടം നാഷണൽ സ്കൂളിൽ നടന്ന ജില്ലാഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി കെ.സജീവ് മുഖ്യാതിഥി ആയിരുന്നു. വിജയികൾക്കുള്ള സമ്മാനദാനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ നിർവഹിച്ചു. വാർഡ് മെമ്പർ ഗീതാകുമാരി, ഡോ.ജഗൻ മോഹൻ, കല്ലുകളം മനോജ്, സംസ്ഥാന സെക്രട്ടറി ജയിംസ് തുടങ്ങിയവർ പങ്കെടുത്തു. ഒളിമ്പിക്സ് ഗെയിംസ് ഇന്ന് തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |