അടൂർ: ബൈപ്പാസിലെ വഴിയോര കച്ചവടക്കാരെ 7ന് ഒഴിപ്പിക്കാൻ കെ.എസ്.ടി.പി തീരുമാനം. നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്നവരോട് ഒഴിഞ്ഞു പോകാൻ ആവശ്യപെട്ട് കെ.എസ്.ടി.പി അധികൃതർ നേരത്തെ നോട്ടീസ് നൽകിയിരുന്നു. പതിനഞ്ചോളം കച്ചവടക്കാർക്കാണ് നോട്ടീസ് നൽകിയിരുന്നത്. രാവിലെയും വൈകിട്ടും നടക്കാൻ ഇറങ്ങുന്നവരുൾപ്പടെ നൂറ് കണക്കിന് കാൽനടയാത്രക്കാർ ഈ നടപ്പാത ഉപയോഗിക്കുന്നുണ്ട്. അനധികൃതമായി പല സ്ഥലങ്ങളിലും നടപ്പാത കൈയേറിയിരിക്കുന്നതിനാൽ കാൽനടയാത്രക്കാർ റോഡിലേക്കിറങ്ങേണ്ട സ്ഥിതിയാണ്. താലൂക്ക് വികസന സമിതി യോഗത്തിലും പരാതി ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |