മെഴുവേലി : പത്മനാഭോദയം ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണം, റിപ്പയറിംഗ് എന്നിവയിൽ ശില്പശാല നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ചിന്തകൻ ടി.പി കലാധരൻ, സണ്ണി വർഗീസ്, ജയചന്ദ്രൻ എന്നിവർ ക്ളാസ് നയിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സുരേഷ് കുമാർ, എം.കെ.സിന്ധു, എൻ.പി.ലത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |