അടൂർ : അടൂർ പാർത്ഥസാരഥി ജംഗ്ഷന് സമീപം വൺ വേ റോഡ് അവസാനിക്കുന്ന ഭാഗത്ത് റോഡരികിൽ നിൽക്കുന്ന മരക്കുറ്റി അപകട ഭീഷണി ഉയർത്തുന്നു. ടൗണിൽ ഏറെ തിരക്കുള്ള വൺവേ റോഡിലാണ് ടാറിംഗ് ഭാഗത്തിനടുത്തായി മരക്കുറ്റി നിൽക്കുന്നത്. വൺവേ ഇറങ്ങിവരുന്ന വാഹനങ്ങൾ മരക്കുറ്റിയിൽ തട്ടി വൻ അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. . ഈ ഭാഗത്ത് ട്രാഫിക്ക് ഐലന്റും ഉണ്ട്. ഇതിന്റെ പണികൾ ഇനി നടക്കേണ്ടതുണ്ട്. ടൗൺ വികസന പദ്ധതികൾ ഇഴയുന്നതാണ് ഇത്തരത്തിലുള്ള ഭീഷണികൾക്ക് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |