SignIn
Kerala Kaumudi Online
Tuesday, 07 May 2024 5.19 AM IST

പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് ബാങ്കിംഗ് പരിശീലനം

banking

പത്തനംതിട്ട : പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് വൈവിധ്യമായ പഠന മേഖലകളിൽ തിളങ്ങാനും തൊഴിൽ നേടി ലക്ഷ്യത്തിൽ എത്തിച്ചേരാനും വിശാലമായ സാധ്യതകൾ ആണ് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കായി സംസ്ഥാന പട്ടികവർഗ വികസനവകുപ്പും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ബാങ്ക് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ. സംസ്ഥാനത്ത് ആദ്യമായാണ് പത്തനംതിട്ട ജില്ലയിൽ പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കായി ഇത്തരമൊരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
റാന്നി ഡിവിഷണൽ ഫോറസറ്റ് ഓഫീസ് കോൺഫറൻസ് ഹാളിൽ മുപ്പത് വരെയാണ് പരിശീലന പരിപാടി നടക്കുന്നത്. മുപ്പത് ഉദ്യോഗാർത്ഥികളാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തുടർന്നും ക്ലാസുകൾ നൽകും. ക്ലാസുകൾ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് സ്റ്റഡിസിന്റേയും ട്രാബോസിന്റെയും പഠന സഹായികൾ കളക്ടർ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
കൊല്ലം എസ്.ബി.ഐ. എ. ഒ ഡപ്യൂട്ടി ജനറൽ മാനേജർ എം.എ മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റാന്നി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ എസ്.എസ്. സുധീർ, ഡി.എഫ്. ഒ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജയസിംഹൻ ,പത്തനംതിട്ട എസ്.ബി ഐ ആർബി ഐ റീജിണൽ മാനേജർ സി. ഉമേഷ്, എസ്.ബി.ഐ.ഓ.എ (കെ.സി) ഡി.ജി. എസ് അനിൽ ശങ്കർ, ജില്ലാ പട്ടികവർഗ വർക്കിംഗ് ഗ്രൂപ്പ് അംഗം ജി.രാജപ്പൻ, ലീഡ് ബാങ്ക് മാനേജർ സിറിയക്ക് തോമസ്, ട്രൈബൽ, വനം വകുപ്പ്, ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.