പന്തളം: മങ്ങാരം കരണ്ടയിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 5,6, തീയതികളിൽ നടക്കും. 5 ന് രാവിലെ 5.30ന് ഗണപതി ഹോമം, നിവേദ്യം, 8 ന് കലശപൂജ, 8.15ന് ഭാഗവത പാരായണം, 10 ന് കലശാഭിഷേകം, പന്തീരടി പൂജകൾ, 6 ന് 5 ന് അഭിഷേകം, 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 8.30 ന് പൊങ്കാല, 10 ന് പൊങ്കാല ദർശനം, 10.30 ന് കലശപൂജ, കലശാഭിഷേകം. വൈകിട്ട് 5.30ന് ആയുധമെഴുന്നള്ളത്ത് ഘോഷയാത്ര, 6.30ന് ദീപക്കാഴ്ച., ഏപ്രിൽ 1മുതൽ 4 വരെയും ഉത്സവദിവസങ്ങളായ 5,6, തീയതികളിലും ക്ഷേത്രത്തിൽ നിറപറ സമർപ്പിക്കാവുന്നതാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |